പൂനെ: കൊവിഷീല്‍ഡിനും, കോവാക്സിനും ഒമിക്രോണ്‍ മൂലമുളള മരണത്തേയും അപകടാവസ്ഥയെയും, ആശുപത്രിവാസത്തേയും തടയാന്‍ സാധിക്കുമെന്ന് വൈറോളജി വിദ്ഗധരും, ഡോക്ടര്‍മാരും. പലതവണ വകഭേദം വന്ന കോറോണയുടെ പുതിയ രൂപമാണ് ബോട്സ്വിനയന് വകഭേദമായ ഒമിക്രോണ്‍. ഇതിന്റെ വ്യാപനം വളരെ രൂക്ഷമാണ്. അതിനാല്‍ ലോകം മുഴുവന്‍ ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുന്‍ സാംക്രമികരോഗ വിദ്ഗധനനും മുതിര്‍ന്ന ശാസ്ത്രഞനായ രാമന് ഗംഗഖേദ്കര്‍ പറയുന്നത് പുതിയ വൈറസ് പടരാന്‍ സാധ്യത ഉണ്ടെങ്കിലും, രണ്ട് വാക്സിനും എടുത്തിട്ടുളളവരില് രോഗം മൂര്ച്ചിക്കുന്നതും, മരണവും ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ്. വാക്സിന് എടുത്തവരില്‍ രോഗം പിടപെട്ടാലും മാരകമാവില്ല. ഇതോടൊപ്പം കൊവിഡിനെ പ്രതിരോധിക്കുന്നതിനായുളള മാര്‍ഗ്ഗങ്ങളും അവലംബിക്കേണ്ടതാണ്.
മാസ്ക് വെക്കുകയും , സാനിറ്റൈസര്‍ ഉപയോഗിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. വാക്സിന് എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്സിന് എടുക്കുകയും, ഒരു ഡോസ് മാത്രം എടുത്തവര്‍ എത്രയും പെട്ടെന്ന് അടുത്തതും എടുക്കേണ്ടതാണ്. ഒമിക്രോണിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുളളത്. എന്നാല്‍ മുന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വാക്സിന് ഇവയെ പ്രതിരോധിക്കാന്‍ സാധിക്കും. മരണനിരക്കും കുറക്കാന്‍ സാധിക്കും എന്ന് നാഷണല്‍ കൊവിഡ് ടാസ്ക് ഫോഴ്സിലെ അംഗം സഞ്ജയ് പൂജാരി പറയുന്നു. ഇതിന് മുന്‍പ് പടര്‍ന്ന മാരകമായ ഡെല്‍റ്റ വൈറസ് ഉള്‍പ്പെടെ പിടിച്ചുകെട്ടാന്‍ വാക്സിനും സാധിച്ചിട്ടുണ്ട് അതിനാല്‍ കൂടുതല്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിന് എക്സപെര്‍ട്ട് പ്രസാദ് കുല്‍കര്‍ണി പറയുന്നു. എയിംസിലെ അരവിന്ദ് കുഷ്വായും ഇതിനെ സാധുകരിക്കുന്ന രീതിയില്‍ തന്നെയാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: