കേന്ദ്ര സര്‍വ്വകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ 2021-22 വര്‍ഷത്തെ ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ https://ddc.pondiuni.edu ല്‍ ലഭ്യമാണ്.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം അഡ്മിഷന്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. എഐസിടിഇ, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ, യുജിസി എന്നിവയുടെ അനുമതിയോടെയാണ് കോഴ്സുകള്‍ നടത്തുന്നത്. പഠിതാക്കള്‍ക്ക് ഗുണമേന്മയുള്ള പ്രിന്റഡ് കോഴ്സ് മെറ്റീരിയല്‍സ്, ഓണ്‍ലൈന്‍ ക്ലാസുകള്‍, പേഴ്സണല്‍ കോണ്ടാക്ട് പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാകും. മിതമായ ഫീസ് നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് ട്യൂഷന് ഫീസ് ഇല്ല. ജയില്‍ തടവുകാര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ വനിതകള്‍, വിധവകള്‍, ട്രാന്സ്ജന്ഡര്, സായുധസേന/പാരാ മിലിട്ടറി സേനാ വിഭാഗങ്ങളിലെ ജീവനക്കാര്‍, പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ അധ്യാപകേതര ജീവനക്കാര്‍, അവരുടെ കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 50% ട്യൂഷന് ഫീസ് സൗജന്യം ലഭിക്കും.
കോഴ്സുകള്‍: ബിഎ- ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍; ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (ബിബിഎ), ബികോം (ജനറല്‍). യോഗ്യത- ഹയര്‍ സെക്കന്ററി (പ്ലസ്ടു)/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. മൂന്ന് വര്‍ഷമാണ് പഠന കാലാവധി.
എംഎ- ഇംഗ്ലീഷ്, സോഷ്യോളജി, ഹിന്ദി, യോഗ്യത- ബിരുദം; എംകോം- ഫിനാന്‍സ്- യോഗ്യത- ബികോം/ബിബിഎ/ബിബിഎം/ബിഎ ഇക്കണോമിക്സ്/സിഎ, ഐസിഡബ്ല്യുഎ-ഇന്റര്‍). ഈ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളുടെ കാലാവധി രണ്ട് വര്‍ഷം.
എംബിഎ (രണ്ട് വര്‍ഷം)- സ്പെഷ്യലൈസേഷനുകള്‍- മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ടൂറിസം; എംബിഎ ജനറല്‍. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. എംബിഎ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഏതെങ്കിലും ബിരുദത്തോടൊപ്പം എംബിബിഎസ്, ഫാര്‍മസി, ഡന്റല്‍, നഴ്സിംഗ്, ഫിസിയോതെറാപ്പി, ബയോ എന്‍ജിനീയറിംഗ്, ബയോ സയന്‍സസ് ബിരുദം. ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഹോസ്പിറ്റലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയും പരിഗണിക്കും.
കോഴ്സുകളുടെ വിശദാംശങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. വിലാസം: The Director, Dorectorate of Distance Education, Pondicherry University, Kalapet, Puducherry-605014. Email: [email protected] ഫോണ്‍ 0413-2654441/717/439/445.
പ്രതികരിക്കാൻ ഇവിടെ എഴുതുക: