തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്കി.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാദച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. അതിനാല്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി. ഇവിടെ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 4900 ഘനയടി ആക്കി. ആകെയുള്ള ഒമ്പത് ഷട്ടറുകളില്‍ അഞ്ചെണ്ണം 60 സെന്റീമീറ്ററും നാലെണ്ണം 30 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.പെരിയാര്‍ പെരിയാര്‍ നദിയില്‍ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു.പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: