തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്റെ മകന് ബിജു (42), കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന് നിശാന്ത് (43) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരും മദ്യം കഴിച്ചത്. തുടര്‍ന്ന് ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശാന്ത് രാത്രി 10 മണിയോടെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ബിജു ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഇവര്‍ കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചന്തക്കുന്നില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി ചിക്കന്‍ സെന്റര്‍ നടത്തുകയാണ് നിശാന്ത്. തിങ്കളാഴ്ച നിശാന്തിന്റെ കടയില്‍ വച്ചാണ് ഇരുവരും മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു.
പോലീസെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ച് സാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: