ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു പരാജയപ്പെട്ട പ്രതിപക്ഷമാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലിനെതിരായ കോണ്‍ഗ്രസ് സഭയില്‍ നടത്തിയ എതിര്‍പ്പുകളെയും സിര്‍സ വിമര്‍ശിച്ചു.
‘ഈ സമരം എന്തിനായിരുന്നു? ലോക്സഭയ്ക്കകത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്വലിച്ചുകൊണ്ടിരിക്കുമ്പോള് ഒരു കുടുംബത്തിന്റെ താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കര്‍ഷകള്‍ക്ക് ഈ വിജയത്തിലൊരു പങ്ക് നല്കാന് തയ്യാറല്ല. കോണ്‍ഗ്രസിന്റെ പെരുമാറ്റം നാണം കെട്ടതാണ്. എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട പ്രതിപക്ഷം’ – സിര്‍സ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: