തിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈകേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന് ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു.
നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുട്ടാക്കി അതുവഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുെണ്ടന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ പലരും പ്രതികരിക്കാന്‍ തയ്യാറാകാത്തതാണ് കുറ്റവാളികള്‍ക്ക് പ്രോല്സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പരാതിയുമായി രംഗത്തെത്തണമെന്ന് പ്രവീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: