കാബൂൾ: വാഹനപരിശോധനയ്ക്ക് സ്ഥാപിച്ച പരിശോധനാ പോയിന്റില്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോയ യുവ ഡോക്ടറെ വെടിവെച്ച് കൊന്ന് താലിബാന്റെ മറ്റൊരു ക്രൂരത.
അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹെറാത്തിലെ വാഹന പരിശോധന പോയിന്റില്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോവുകയായിരുന്നു അമറുദ്ദീന്. അടുത്തയിടെയാണ് അമറുദ്ദീൻ നൂറി വിവാഹിതനായത്. ഹെറാതിലെ ഒരു ക്ലിനിക്കിലാണ് ജോലി നോക്കിയിരുന്നത്.
ഇങ്ങിനെയൊരു സംഭവം നടന്നില്ലെന്നാണ് താലിബാന്റെ വിശദീകരണം. അതേസമയം സംഭവം സത്യമാണെന്ന് നൂറിയുടെ ബന്ധുക്കൾ പറയുന്നു.
ഈയിടെ മറ്റൊരു ഡോക്ടറായ മുഹമ്മദ് നാദിർ അലമിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. അക്രമികള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നൽകിയിട്ടും മനോരോഗവിദഗ്ധനായ മുഹമ്മദ് നാദിര്‍ അലമിയെ കൊലപ്പെടുത്തുകയായിരുന്നു.
താലിബാൻ ഭരണത്തിന് കീഴിൽ ക്രമസമാധാനം തകര്‍ന്നതായും അക്രമികള്‍ ആധിപത്യം നേടുകയാണെന്നും ആരോപിക്കപ്പെടുന്നു. വിവിധ തരം കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: