കൊച്ചി : സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. എങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ ആലുവ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളേയും അദ്ദേഹം വിമര്‍ശിച്ചു.
സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. എങ്കില്‍ മാത്രമേ രാജ്യത്തു നിന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സിഐ സുധീറിനെതിരെ പരാര്‍മര്‍ശമാണ് മോഫിയയെ ആത്മഹത്യയിലേക്ക നയിച്ചതെന്ന് പോലീസ് എഫ്ഐആര്‍. തനിക്ക് സിഐയില്‍ നിന്നും ഇനി നീതി ലഭിക്കില്ലെന്ന മനോവിഷമത്താലാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും സിഐക്കെതിരെ പരാമര്‍ശമുണ്ട്. മൊഫിയയുടെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ആലുവ ഈസ്റ്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് സിഐയ്ക്കെതിരെ പരാമര്‍ശമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: