കൊച്ചി : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിക്കും. രണ്ട് മണിയോടെ അദ്ദേഹം മോഫിയയുടെ ആലുവയിലെ വീട്ടിലെത്തും. കേസുമായി ബന്ധപ്പെട്ട് സിഐയെ സസ്പെന്‍ഡ് ചെയ്യുകയും ഇയാളെ പ്രതിക്കൂട്ടിലാക്കി കൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ വെച്ച് സിഐ കയര്‍ത്ത് സംസാരിച്ചതോടെ തനിക്ക് നീതി കിട്ടില്ലെന്ന മനോവിഷമത്താലാണ് മോഫിയ ആത്മഹത്യ ചെയ്തത്. സുധീറിന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. പല മേഖലകളിലും കേരളം മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്നുവയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന്് അന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: