മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അവഗണിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. പദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി വചനങ്ങളില്‍ മാറി താമസിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. പുതിയ കര്‍മപദ്ധതികള്‍ രൂപകല്പന ചെയ്യുവാന്‍ സാധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണ മനോഭാവമുണ്ടായാല്‍ മനോവിഷമം തോന്നും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ബന്ധുക്കളുമായി രമ്യതയിലെത്തുവാന്‍ അവസരമുണ്ടാകും. സമാനചിന്താഗതിക്കാരുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഉത്തരവാദിത്തങ്ങളില്‍നിന്നും മനഃപൂര്‍വം വ്യതിചലിക്കും. സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ പലതും കണ്ടെത്തുമെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുകയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സഹായസ്ഥാനത്തുള്ളവരുടെ വൈമുഖ്യ മനോഭാവം സ്വയംപര്യാപ്തതയ്ക്കു വഴിയൊരുക്കും. വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാല്‍ ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തില്‍ ബൃഹദ് പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ജീവിതനിലവാരം വര്‍ധിച്ചുവരുന്നതിനാല്‍ പുതിയ ഗൃഹം വാങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. സങ്കല്‍പ്പങ്ങളും ഭാവനകളും യാഥാര്‍ത്ഥ്യമാകും. പൊതുജനപ്രീതി നേടും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പദ്ധതി സമര്‍പ്പണത്തില്‍ വിജയമുണ്ടാകും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്ത്തുവാനിടവരും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പുത്രപൗത്രാദികളുടെ സംരക്ഷണത്താല്‍ ആത്മാഭിമാനവും ആശ്വാസവും തോന്നും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. അധികൃതരുടെ പ്രീതി നേടും. ഏറ്റെടുത്ത ദൗത്യം പൂര്‍ണതയിലെത്തിക്കുവാന്‍ സാധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പൂര്‍വിക സ്വത്തില്‍ ഗൃഹനിര്‍മാണം നിര്‍വഹിക്കും. സംരക്ഷിക്കപ്പെടേണ്ടവരില്നിന്നും ഉപേക്ഷാ മനഃസ്ഥിതി വന്നുചേരുന്നതിനാല്‍ മനോവിഷമം തോന്നും. ഉപരിപഠനത്തിനു ചേരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി(3/4)
ദീര്‍ഘകാല സുരക്ഷാ പദ്ധതികളില്‍ പണം നിക്ഷേപിക്കും. മാതാപിതാക്കളില്‍നിന്നും ശകാരം കേള്‍ക്കുവാനിടവരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വാത്മനാ സഹകരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മാസങ്ങളോളം മാതാപിതാക്കളോടൊപ്പം താമസിക്കുവാന്‍ സാധിക്കും. നിയമവിരുദ്ധമായ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം. പൊതുജന പ്രീതി നേടും. മേലധികാരിയുടെ തെറ്റിദ്ധാരണകള്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: