ജയ്പൂര്‍: പാകിസ്ഥാന് ചാര സംഘടന ഐഎസ് ഐയ്ക്ക് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ട രാജസ്ഥാന് സ്വദേശിയെ പിടികൂടി. രാജസ്ഥാന് പൊലീസാണ് ഇയാളെ ജയ്സാല്‍മീറില്‍ നിന്നും പിടികൂടിയത്.
മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന ചെറിയ മൊബൈല്‍ കടയുടമസ്ഥനായ നിബാബ് ഖാനാണ് അറസ്റ്റിലായത്. ദീര്‍ഘനാളായി പാകിസ്ഥാന് രഹസ്യ ഏജന്‍സിയായ ഐഎസ് ഐയ്ക്ക് വേണ്ടി ഇയാള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു.
2015ലാണ് ഖാന് പാകിസ്ഥാന് സന്ദര്‍ശിച്ചത്. അവിടെ ഒരു ഐഎസ് ഐകാരനുമായി അടുപ്പത്തിലായി. 15 ദിവസത്തെ പരിശീലനം ഇയാള്‍ക്ക് ലഭിച്ചതായി പറയുന്നു. ഐഎസ് ഐ ഇയാള്‍ക്ക് പതിനായിരം രൂപയും നല്‍കിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: