ലണ്ടന്‍: ബ്രിട്ടനിലും കോവിഡിന്റെ ആശങ്കയുള്ള പുതിയ വകഭേദമായ ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗബാധയുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്ര ചെയ്തെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ആശങ്കയുള്ളതും അതിവേഗം പടര്‍ന്നുപിടിക്കുന്നതുമായ കോവിഡ് വകഭേദമാണ് ഒമിക്രോണ്‍.
ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ശനിയാഴ്ച പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. രാജ്യം വളരെ വേഗത്തില്‍ നീങ്ങുകയാണെന്നും രോഗം ബാധിച്ചവരെ തനിയെ പാര്‍പ്പിച്ചിരിക്കുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യസെക്രട്ടറി സജിത് ജാവിദ് പറഞ്ഞു.
ഇംഗ്ലണ്ടിലെ തെക്ക്കിഴക്കന്‍ പ്രദേശത്തെ ബ്രെന്റ്വുഡിലാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എസെക്സ് കൗണ്ടി കൗണ്‍സില്‍ പറഞ്ഞു. രോഗബാധയുള്ള രണ്ടുപേരെയും കുടുംബാംഗങ്ങളെയും വേര്‍തിരിച്ച് പാര്‍പ്പിച്ചിരിക്കുകയാണെന്ന് പിന്നീട് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: