ന്യൂദല്‍ഹി: അവയവങ്ങള്‍ മാറ്റിവെയ്‌ക്കുന്ന കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ. ശനിയാഴ്ച അദ്ദേഹം അവയവദാന ദിനം ഉദ്ഘാടനം ചെയ്യവേയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
യുഎസ് ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ചൈനയ്‌ക്കാണ്. അവയവം മാറ്റിവെയ്‌ക്കല്‍ സംബന്ധിച്ച ഗ്ലോബല്‍ ഒബ്‌സര്‍വേറ്ററിയുടെ റാങ്കിംഗിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ‘നമ്മുടെ സമ്പന്നമായ സംസ്‌കാരത്തില്‍ ത്യാഗവും ദയയും സുപ്രധാനമാണ്. അവയവദാനം ഈ സംസ്കാരത്തിന്റെ ഭാഗമാണ്’- ആരോഗ്യമന്ത്രി പറഞ്ഞു.
വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വിവരപ്രകാരം ഇന്ത്യ 2013ല്‍ വെറും 4990 അവയവമാറ്റശസ്ത്രക്രിയയാണ് നടത്തിയതെങ്കില്‍ 2019ല്‍ അത് 12746 ആയി ഉയര്‍ന്നു. അവയവ ദാനത്തിന്റെ കാര്യത്തിലും ഇന്ത്യ കുതിക്കുകയാണ്. 2012-13 കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ത്യയുടെ ഇപ്പോഴത്തെ അവയവ ദാന നിരക്ക് നാല് മടങ്ങാണ് വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: