ന്യൂദല്‍ഹി: ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണു കേജ്രിവാള് ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡില്‍ നിന്നും രാജ്യം മുക്തി നേടുന്നതെയുള്ളു, അതിനിടയിലാണ് ഒമൈക്രോണ്‍ എത്തുന്നതും. പുതിയ വകഭേദം ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്നും കേജ്രിവാള് ട്വീറ്റില്‍ പോസ്റ്റ് ചെയ്തു.
പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യശാസ്ത്ര വിദഗ്ധരുടെ യോഗവും തിങ്കളാഴ്ച വിളിക്കുമെന്നും കേജ്രിവാള് പറഞ്ഞു.ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോണ്‍ എന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
നിലവിലെ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിത്.
ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്പ്പെടുതിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: