ഗുരുഗ്രാം: വെളളിയാഴ്ച്ചകളിലെ മുസ്ലീങ്ങളുടെ നമസ്കാരം നടക്കുന്നതിനാല്‍ കളിക്കാന്‍ തങ്ങളുടെ മൈതാനം നഷ്ടപ്പെടുന്നതായി യുവാക്കള്‍. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
പുറത്തു വന്ന വീഡിയോ പ്രകാരം വര്‍ഷങ്ങളായി കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന പൊതു ഇടം ഇത്തരത്തില്‍ ഒരു വിഭാഗം കൈയേറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറയുന്നതാണ്. കുട്ടികളെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു അത് നിങ്ങള്‍ ശ്രദ്ധിച്ചോ,എന്താണെന്ന് അറിയാന്‍ ശ്രമിച്ചോ, ഇങ്ങനെയുളള മീഡിയകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇതിനെതിരായി ഞങ്ങള്‍ സെക്ടര്‍ 37ല്‍ ഒരു പ്രതിഷേധം നയിക്കുകയാണ്.ഖണ്ഡ സമുദായത്തല്പെട്ടവരാണ് ഇവിടെ താമസിച്ചിരുന്നത്.അവര്‍ ഈ മൈതാനത്തില്‍ വാഹനങ്ങള്‍ വെക്കുകയും യുവാക്കള്‍ ക്രിക്കറ്റ് കളിക്കുകയുമായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ വെളളിയാഴ്ച്ച മുസ്ലീ സമുദായത്തില്‍പെട്ടവര്‍ കുട്ടികളോട് മോശമായിപെരുമാറുകയുണ്ടായി. മുസ്ലീം സമുദായത്തിലുളളവര്‍ നിസ്ക്കരിക്കാനെത്തിയപ്പോള് കുട്ടികള്‍ മാറികൊടുക്കാന്‍ തയ്യാറായില്ല. പൊതുസ്ഥലം നിസ്കാരത്തിന് ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രശ്നം ഒരു മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് പോലീസെത്തി എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.സെക്ടര്‍ 10ലുളളവരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു.നിസ്കാരം നടത്തുന്നത് പീന്നീട് തീരുമാനിക്കാം എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കളിസ്ഥലം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യുവാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: