ന്യൂദല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെതിരെ കൊഫെപോസെ ചുമത്തിയത് രേഖകളെല്ലാം പരിശോധിച്ചശേഷം. കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയത് നടപടികളെല്ലാം പാലിച്ചശേഷമാണ്. ഇത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യൂറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മിഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിനെതിരെ കരുതല്‍ തടങ്കലിന് ഉത്തരവിറക്കിയത്. കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതല്‍ തടങ്കല്‍ കോടതികള്‍ ശരിവച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ഈ മാസം ആറിനാണ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. പിടിയിലായ ഒരു വര്‍ഷവും മൂന്ന് മാസങ്ങള്ക്കുശേഷവുമാണ് പുറത്തിറങ്ങല്‍. വിവിധ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ വൈകുകയും കൊഫെപോസെ ചുമത്തിയതിനാലും പുറത്തിറങ്ങല്‍ നീണ്ടുപോവുകയായിരുന്നു.
എന്നാല്‍ ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ല വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മു്മ്പാണ് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് തിരുവനന്തപുരത്തേയ്ക്ക് പോകാന്‍ അനുമതി ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടുപോകാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.
വീട് തിരുവന്തപുരത്തായതിനാല്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിക്കുകയായിരുന്നു. സ്വപ്നയുടെ ആവശ്യത്തെ എന്‍ഫോഴ്സ്മെന്റും അനുകൂലിച്ചു. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: