പാട്ടെഴുത്തില്‍ ആരോടും മത്സരിക്കാത്ത ഗാന രചയിതാവായിരുന്നു എന്റെ സ്നേഹിതന് ബിച്ചു തിരുമല. സിനിമയ്ക്കെന്ന പോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയും ബിച്ചു പാട്ടെഴുതിയിട്ടുണ്ട്. എനിക്കൊരിക്കലും കഴിയാത്ത ബിച്ചുവിന്റെ ഗുണമാണത്. മറ്റൊന്ന് ഞാന്‍ പലപ്പോഴും നോ പറയും.
ബിച്ചു ആരോടും നോ പറയില്ല. സിനിമയില്‍ അതാണ് ആവശ്യവും. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബിച്ചുവിന് സംഗീത വാസനയുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ട്യൂണ്‍ കിട്ടിയാല്‍ വരികളെഴുതി പാട്ട് ഹൃദ്യമാക്കാനുള്ള കഴിവുണ്ടായിരുന്നു ബിച്ചുവിന്. സിനിമാ പാട്ടിനൊപ്പം കവിതകളെഴുതാന്‍ കാണുമ്പോഴൊക്കെ ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ഒടുവില്‍ കുറേ കവിതകളെഴുതി ബിച്ചു പുസ്തകമാക്കി. ആറു മാസം മുമ്പ്
ആ കവിതാ സമാഹാരം പ്രകാശനം ചെയ്തതും ഞാനായിരുന്നു. എന്നേക്കാള്‍ ഒന്നര വയസ് ഇളയവന്. പക്ഷേ, സംഗീത ലോകത്ത് എത്താന്‍ അല്പം വൈകിപ്പോയ ഗാനരചയിതാവുമാണ് ബിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: