ന്യൂദല്‍ഹി: മുഴുവന്‍ ഭാരതീയരെയും ഒരുപോലെ വേദനിപ്പിച്ച ഒന്നായിരുന്നു രാജ്യ വിഭജനമെന്നും ജനതയെ അതുപോലെ വേദനിപ്പിച്ച മറ്റൊരു സംഭവവും ഇല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൃഷ്ണാനന്ദ സാഗര്‍ രചിച്ച ‘വിഭജനകാലഘട്ടത്തിലെ ഭാരതത്തിലെ സാക്ഷി ‘ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ദു:ഖ ദുരിതങ്ങള്‍ സമ്മാനിച്ച കാലഘട്ടമായിരുന്നു വിഭജനത്തിന്റേത്. ഇസ്ലാമിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവര്ക്കു പോലും ദു:ഖം മാത്രമാണ് ബാക്കിയായത്. 1947ലെ ഇന്ത്യയല്ല ഇന്ന്. എങ്കിലും അന്നത്തെ ഒന്നും മറക്കാന്‍ സാധിക്കില്ല. വിസ്തൃതമായ നമ്മുടെ നാട് മതത്തിന്റെ പേരിലാണ് വെട്ടിമുറിക്കപ്പെട്ടത്. ഇന്ത്യയുടെ സംസ്കാരം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ്. താന്‍ മാത്രമാണ് ശരി മറ്റുള്ളവരെല്ലാം തെറ്റുകാരാണെന്ന നിലപാട് ഇന്ത്യക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക അധിനിവേശ ശക്തികള്‍ അവര്‍ മാത്രമാണ് ശരിയെന്ന് വിശ്വസിച്ചു. ബ്രിട്ടീഷുകാരും അങ്ങനെ തന്നെ ചിന്തിച്ചു. ഇതാണ് ഇന്ത്യയിലെ വിഘടനവാദങ്ങള്‍ക്കും വിഭജനത്തിനും കാരണം. 1857ലെ ബ്രിട്ടീഷ് സൈന്യത്തിനെതിരായ വിപ്ലവം പോലും മതവൈരം വളര്‍ത്താന്‍ ഉപയോഗിച്ചതിന്റെ പരിണിത ഫലമായിരു ന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: