ന്യൂദല്‍ഹി: ഭരണഘടനാ ദിനത്തില്‍ വീണ്ടും വക്കീല്‍ക്കുപ്പായമണിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം എംപി. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കോടതിയില്‍ ഹാജരാവുന്നതെന്ന് കണ്ണന്താനം എംപി പറഞ്ഞു. കിഴക്കന്‍ ദല്‍ഹിയില്‍ അനധികൃത സ്ഥലത്ത് പുതിയ മദ്യക്കട വരുന്നതിനെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
2006ല്‍ ഐഎഎസ് രാജിവെച്ച ശേഷമാണ് വക്കീലായി എന്റോള്‍ ചെയ്തത്. തുടര്‍ന്ന് കേരളാ ഹൈക്കോടതിയില്‍ കുറച്ചു നാള് പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാംഗവും രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായി ചുമതലയേറ്റതോടെ വക്കീല്‍ പണി തുടര്‍ന്നില്ല. ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: