ലഖ്നോ: വിമാനത്താവളങ്ങള്‍ മുതല്‍ എക്സ്പ്രസ് വേകള്‍ വരെ ഒരുക്കി ഉത്തര്‍പ്രദേശിന് അടിസ്ഥാന സൗകര്യവികസനരംഗത്ത് വന്‍ കുതിപ്പേകി മോദി-യോഗി ഇരട്ട എഞ്ചിന് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ദിവസം മോദി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഈ വികസനക്കുതിപ്പിലെ ഏറ്റവും ഒടുവിലത്തെ അധ്യായം.
35000 കോടി ചെലവാക്കിയാണ് വിമാനത്താവളം വരുന്നത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങി. 2024ലാണ് ഈ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുക. ദല്‍ഹി ഐജി ഐ വിമാനത്താവളത്തില്‍ നിന്നും 72 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം യുപിയുടെ സാമ്പത്തികക്കുതിപ്പിന് ഊര്‍ജ്ജം പകരുമെന്ന് വിശ്വസിക്കുന്നു.
ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഈ വിമാനത്താവളം സൃഷ്ടിക്കും. അലിഗഡ്, ഹപൂര്‍, ഗ്രേറ്റര്‍ നോയ്ഡ്, ഗാസിയാബാദ്, ബുലന്ദ് ശഹര് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കായിരിക്കും തൊഴില്‍ ലഭിക്കുക.
പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേ തുറന്നത് നവമ്പര്‍ 16നാണ്. 2018 ജൂലായ് 14നാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് 22,500 കോടി ചെലവില്‍ ഈ ആറ് വരിപ്പാത പണിതത്. ലഖ്നോവിലെ ചന്ദ്സരായി ഗ്രാമത്തില്‍ നിന്നും (ഇപ്പോഴത്തെ ലഖ്നോ-സുല്‍ത്താന്‍പൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു ഈ ഗ്രാമം) ഈ എക്സ്പ്രസ് വേ തുടങ്ങുന്നു. ഗാസിപൂരിലെ എന്‍എച്ച് 31ലെ ഹൈദരിയ ഗ്രാമത്തില്‍ ഈ എക്സ്പ്രസ് വേ അവസാനിക്കുന്നു. ലഖ്നോയെ കിഴക്കന്‍ യുപിയുമായി അസംഗര്‍ വഴി ബന്ധിപ്പിക്കുന്നതാണ് ഈ പാതി. ഇതോടെ കിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ ലഖ്നോയുമായി ബന്ധിപ്പിക്കപ്പെടും. 22 ഫ്ളൈ ഓവറുകളും ഏഴ് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളും ഏഴ് പ്രധാന പാലങ്ങളും 114 ചെറിയ പാലങ്ങളും ആറ് ടോള്‍ പ്ലാസകളും അടങ്ങിയതാണ് പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേ. ഭാവിയില്‍ സംസ്ഥാനത്തിന്റെ എല്ലാ മുക്കൂമൂലകളേയും റോഡ് വഴി ബന്ധിപ്പിക്കുന്നതിനുള്ള മുഖ്യപാതയായിരിക്കും ഇത്. പൊടുന്നനെ വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാനും ഈ പൂര്‍വ്വാഞ്ചല്‍ പാതയില്‍ സൗകര്യമുണ്ട്. ഇത് യുദ്ധസാഹചര്യത്തില്‍ യുദ്ധവിമാനങ്ങളെ സജ്ജമാക്കാന്‍ സഹായകരമാകും. പുതിയ ബിസിനസ് സിറ്റികള്‍ ഭാവിയില്‍ പൂര്വ്വാഞ്ചലിന് അടുത്ത് ഉയര്‍ന്ന് വരും.
കഴിഞ്ഞ നാല് വര്‍ഷത്തില്‍ 30 ലക്ഷം പേര്‍ക്കാണ് കുടിവെള്ളം കിട്ടിയത്. പണ്ട് ബിമാരു സംസ്ഥാനമായിരുന്നു(പിന്നാക്കസംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ബിമാരു) ഉത്തര്‍പ്രദേശ്. പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളായ ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ബിമാരു സംസ്ഥാനങ്ങള്‍. എന്നാല്‍ ഇന്ന് യുപി ബിമാരുവില് നിന്ന് പുറത്തുകടന്നതിരുന്നു. 17 ലക്ഷം കോടിയാണ് യുപിയുടെ മൊത്തം ആഭ്യന്തരോല്പാദനം. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുപി. യോഗി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വെറും 1.5 വിമാനത്താവളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് അഞ്ച് എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. വാരണാസി, ലഖ്നോ, കുഷി നഗര്‍, നോയ്ഡ, അയോധ്യ എന്നിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: