മുംബൈ: വിദേശരാജ്യങ്ങളില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. ഇന്നത്തെ വീഴ്ച്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏകദേശം 15 ലക്ഷം കോടിയില്‍ അധികം രൂപയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെക്കോഡ് ഉയരത്തില്‍ നിന്നുമാണ് ഇന്ന് ഓഹരി വിപണി ഇടിഞ്ഞത്. മാര്‍ക്കറ്റില്‍ വന്‍ മുന്നേറ്റം നടത്തിയ ഓഹരികള്‍ എല്ലാം താഴേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ ഒക്ടോബര്‍ 19ന് സെന്‍സെക്സിന്റെ വിപണിമൂലധനം 2,74,69,606.93 കോടിയായിരുന്നു. എന്നാല്‍, ഇന്ന് അത് 2,60,81,433.97 കോടിയിലെത്തി. ഇരു സൂചികകളും രണ്ട് ശതമാനമാണ് ഇടിഞ്ഞത്. 1400 പോയിന്റ് ഇടിവാണ് സെന്‍സെക്സില്‍ രേഖപ്പെടുത്തിയത്. നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു. വിപണിയില്‍ എല്ലാ സെക്ടറുകള്‍ക്കും തകര്‍ച്ച നേരിട്ടു.
ബി.എസ്.ഇ ബാങ്ക്എക്സ്(8.2), ഫിനാന്‍സ്(7.37), എഫ്.എം.സി.ജി(7.04), ബി.എസ്.ഇ ഐ.ടി(6.68), ബി.എസ്.ഇ ഓയില്‍&ഗ്യാസ്(6.1), ബി.എസ്.ഇ ഓട്ടോ(6.01), ബി.എസ്.ഇ റിയാലിറ്റി(5.74) എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലെ നഷ്ടം. വിപണിയില്‍ കുതിപ്പ് നടത്തിയ ടാറ്റാ മോട്ടേഴ്സും എസ്ബിഐയും റിലയന്‍സ് ഓഹരികളും താഴേക്ക് വീണു. എന്നാല്‍ ഡോക്ടര്‍ റെഡീസ് ലാബിന്റെയും സീ മീഡിയാ ഗ്രൂപ്പിന്റെയും ഓഹരികള്‍ തകര്‍ച്ചയെ അതിജീവിച്ച് പിടിച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: