ന്യൂദല്‍ഹി: ഭരണഘടന ദിനത്തില്‍ ഭരണഘടനാ ശില്പി ബി ആര് ആംബേദ്ക്കര്‍, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ്, മഹാത്മഗാന്ധി എന്നിവരെ സ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മഹദ് വ്യക്തികള്‍ രാജ്യത്തിന് വേണ്ടിചെയ്ത മഹത്തായ സംഭാവകളും, ഇന്ത്യക്കായി കണ്ട സ്വപ്നങ്ങളും അവ എങ്ങനെ നേടി എന്നും എല്ലാക്കാലത്തും അനുസ്മരിക്കപ്പെടേണ്ടത്. ഭരണഘടനാദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിനായി ആരും തന്നെ ഭരണഘടനാലംഘനം നടത്താന്‍ പാടില്ല. ഈ ദിവസം പാര്‍ലമെന്റിനെ അഭിവാദ്യം ചെയ്യേണ്ടാതാണന്നും, അതുപോലെ ധാരാളം നേതാക്കള്‍ ഇതിനായി തലപുകച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണഘടന ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയേയും നീതി ബോധത്തയും സമ്പന്നമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു .ഭരണഘടന പറയുന്നതനുസരിച്ച് ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും കാത്തു സൂക്ഷിക്കുകയെന്നാണ്. ഭരണഘടനയാണ് ഇന്ത്യയുടെ പരമമായ നീതി, അത് രാജ്യത്തിന്റെ ഘടനയും,ശക്തിയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും, അടിസ്ഥാനപരമായ തത്വങ്ങള്‍,അവകാശങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ എന്നിവയാണ്. ഭരണഘടനയെ വളച്ചോടിക്കുന്നത് ശരിയല്ല. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നല്‍കിയത് ശക്തമായ സന്ദേശമാണ്.
ഇതോടൊപ്പം കുടുംബഭരണം രാജ്യത്തിന് കളങ്കമാകുകയായിരുന്നെന്നും, പാരമ്പര്യമായി കുടുംബങ്ങള്‍ ഭരണം കൈയ്യാളുന്നത് യുവാക്കളുടെ പ്രതീക്ഷ നശിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് കുടുംബഭരണമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കടുത്തനിരാശയിലാണ് യുവത്വം ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സ്പീക്കര്‍ ഓം ബിര്‍ല്ല എന്നിവരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: