ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അദരവര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം പ്രമുഖര്‍. ജവാന്മാരുടെ അടക്കം ജീവത്യാഗം രാജ്യം എല്ലായ്പ്പോഴും ഓര്‍ക്കുമെന്നും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുംബൈ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായ എല്ലാവര്ക്കും ആദരവര്‍പ്പിക്കുന്നു. മുംബൈയില്‍ ഭീകരരെ നേരിട്ടതിനെ തുടര്‍ന്ന് ജീവന് നഷ്ടമായ ധീര സൈനികര്‍ക്ക് പ്രത്യേകം ആദരവര്‍പ്പിക്കുന്നു. നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു.
26/11ലെ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 13 വര്‍ഷം പിന്നിടുകയാണ്.രാജ്യം ഇന്നും വേദനയോടെ ഓര്‍ക്കുകയാണ് ആ ദിവസം.അന്ന് വീരചരമം അടഞ്ഞ ധീരജവാന്മാര്, സാധാരണക്കാര്‍, വിദേശികള്‍ എന്നിവരെ രാജ്യ ഒരിക്കലും മറക്കില്ല. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ രാജ്യത്തെ നടക്കിയ ഭീകരാക്രമണത്തിന് സാക്ഷിയാവുകയായിരുന്നു.ഇതില്‍ സാധാരണക്കാരും,അവരെ രക്ഷിക്കാന്‍ പുറപ്പെട്ട ധീരജവാന്മാരും മരിച്ചു വീണു. 26 നവംബര്‍ 2008ല്‍ 10 തീവ്രവാദികള്‍ കടല്‍ മാര്‍ഗ്ഗം ഇന്ത്യയില്‍ എത്തുകയും, മുംബൈയുടെ പലഭാഗങ്ങളിലും നേരിട്ടുളള വെടിവെപ്പ് നടത്തുകയുമായിരുന്നു. താജ്മഹല്‍ ഹോട്ടല്‍ ഛത്രപതിശിവാജി മഹാരാജ് ടെര്‍മിനല്‍,ഒബ്റോയ് ട്രിഡെന്റ്, കമാ ഹോസ്പിറ്റല്‍, ലിയോപോഡ് കഫേ, നരിമാന് ഹൗസ് ജുവിഷ് കമ്യൂണിറ്റി ( നരിമാന് ലൈറ്റ് ഹൗസ്) എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം താജ്മഹല്‍ ഹോട്ടലിലെ താമസക്കാരെ ബന്ധിക്കളാക്കുകയും, ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു.മൂന്നാം ദിവസം നവംബര്‍ 28ന് എന്‍എസ്ജി കമാന്‍ഡര്‍മാര്‍ ഒന്‍പത് ഭീകരരെ വകവരുത്തുകയും ഒരു ഭീകരനെ (അജ്മല്‍ കസബ്) ജീവനോടെ പിടികൂടുകയും ചെയ്തു. പിന്നീട് കസബിനെ തൂക്കിലേറ്റി.രാജ്യം കണ്ടതില്‍വെച്ചു തന്നെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈ ഭീകരാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: