ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കരുത്തരായ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു.
അവസരങ്ങള്‍ പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സ് സുവര്‍ണ്ണാവസരങ്ങള്‍ കളഞ്ഞുകുളിച്ചു. അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ബെംഗളൂരു എഫ്സിയെ നേരിടും.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സുഷ്ടിക്കാനായില്ല. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജോര്‍ജ് ഡിയാസ് സുവര്‍ണാവസരം നഷ്ടപ്പെടുത്തി. നോര്‍ത്ത്് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന ലഭിച്ച പന്ത്് അഡ്രിയാന്‍ ലൂണ ജോര്‍ജ് ഡിയാസിന് ലക്ഷ്യമാക്കി ബോക്സിലേക്ക് നീട്ടിക്കൊടുത്തു. എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഡിയാസ്് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലയാളി താരം സഹലും സുവര്‍ണാവസരം പാഴാക്കി. 51-ാം മിനിറ്റിലാണ് സഹലിന് പിഴച്ചത്. വിന്‍സി ബാരേറ്റോയുടെ മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്സിന് ഗോള്‍ നേടാന്‍ അവസരം ഒരുക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് സഹലിന് പാസ് ചെയതു. എന്നാല്‍ സഹലിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പിന്നീട് വിന്‍സി ബാരേറ്റോയുടെ ഗോള്‍ അടിക്കാനുള്ള ശ്രമവും പാഴായി. പന്തുമായി കുതിച്ച വിന്‍സി മുപ്പത് വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.
അവസാന നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ്് ഗോളി സുബാശിഷ് റോയ് മികച്ചൊരു സേവിലൂടെ ബ്ലാസ്്റ്റേഴ്സിന് ഗോള്‍ നിഷേധിച്ചു. നിഷുകുമാര്‍ ബോകിസിലേക്ക് ചിപ്പ് ചെയ്ത പന്ത്് , വാസ്ക്വസ് ഹെഡ് ചെയ്തതെങ്കിലും സുബാശിഷ് റോയ് കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.
ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്് ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റായി. അടുത്ത മത്സരത്തില്‍ നോര്‍്ത്ത് ഈസ്റ്റ് യുണൈറ്റഡ്് തിങ്കളാഴ്ച ചെന്നൈയിന് എഫ്സിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: