ഗുവഹാത്തി: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലുദിവസം അവധി അനുവദിച്ച് ആസാം സര്‍ക്കാര്‍.കഴിഞ്ഞ ബുധനാഴ്ച്ച കൂടിയ യോഗത്തിലാണ് തീരുമാനമായത്. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാനാണ് അവധി അനുവദിച്ചിരിക്കുന്നത്..ഈ ലഭിക്കുന്ന അവധി രക്ഷിതാക്കളെ പരിചരിക്കാനും , വീടുകള്‍ സന്ദര്‍ശിക്കാന്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കു.ആദ്യമായി അവധി വരുന്നത് ജനുവരി 6,7 തീയതികളിലാണ്.ഇത് മറ്റ് ഒരു കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല.ഞാന്‍ വ്യക്തിപരമായി സന്തുഷ്ടനാണ് .ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രായമായ മാതാപിതാക്കളുടെ അനുഗ്രഹവും വര്‍ഷാദ്യം തന്നെ ലഭിക്കും അതിനാല്‍ ബാക്കി മാസങ്ങള്‍ അവര്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കുംഎന്ന് മുഖ്യമന്ത്രി ഹിമാന്താ ബിശ്വാസ് ശര്‍മ്മ പറയുന്നു.
ബിജെപി സര്‍ക്കാര്‍ പുതുവര്‍ഷത്തിലെ അവധിയെക്കുറിച്ച് ആലോചിക്കുന്നതായി.2018ല്‍ ധനമന്ത്രി സര്‍ബാനന്ത സോനോവാള്‍ പറഞ്ഞിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ നോക്കാതിരുന്നാല്‍ അ്വരുടെ വരുമാനത്തിന്റെ 10% നേരിട്ട് മാതാപിതാക്കളിലേക്ക് എത്തിക്കും.മന്ത്രിമാര്‍ക്ക് അവധി ലഭിക്കുന്നില്ല എങ്കില്‍ പകരം അവധിദിനങ്ങള്‍ എടുക്കാവുന്നതാണ്.
ഐഎഎസ്,ഐപിഎസ് തുടങ്ങി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അവധി ബാധകമാണ്.ബിജെപി എല്ലാ ആഴ്ച്ചയും ബുധനാഴ്ച്ചകളില്‍ യോഗം കൂടാറുണ്ട്.ഇതോടൊപ്പം തലസ്ഥാനത്തിന് പുറത്ത് ഒന്നിടവിട്ട മാസങ്ങളില്‍ യോഗം കൂടാറുണ്ട്.ആദ്യത്തേത് ധിമാജിയിലും, രണ്ടാമത്തേത് ദിപവില് ജനുവരിയിലും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: