ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ ഏറ്റവും വലിയ ധനികനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂസഫ് ഷെരീഫ്. 1744 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉളളത്. ബിജെപിയുടെ മന്ത്രി എംടിബി നാഗരാജ് ആയിരുന്നു ഇതിന് മുന്‍പ് വരെ ഏറ്റവും ധനികനായ നിയമസഭ അംഗം. അദ്ദേഹത്തിന് 1200 കോടിയുടെ ആസ്തിയായിരുന്നു ഉണ്ടായിരുന്നത്. ഷെരീഫിന് ആക്രി കച്ചവടമായിരുന്നു ആദ്യം. അതിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുകയായിരുന്നു. 54 കാരനായ ഇദ്ദേഹം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. ബാംഗ്ളുരുവിലെ അര്‍ബന്‍ മേഖലയില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.ഇദ്ദേഹം പല പേരുകളില്‍ അറിയപ്പെടുന്നത്.ആക്രി കച്ചവടമായിരുന്നതിനാല് സ്ക്രപ് ബാബു, ഗുജാരി ബാബു എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. കോലാര്‍ മേഖലയില്‍ നിന്നുളള വ്യക്തിയായതിനാല്‍ കെജിഎഫ് ബാബു എന്ന പേരും ഉണ്ട്.
സത്യവാങ്മൂലപ്രകാരം കോളാര്‍ മേഖലയാണ് സ്വദേശമെന്നും, അഞ്ചാം ക്ലാസ് വരെ സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്ന വിദ്യാഭ്യാസം,രണ്ടു ഭാര്യമാരും അഞ്ചു മക്കളും ഉണ്ട്. രുക്സാന താജ്, ഷാസിയ താരനും എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകള്‍. 97.98 കോടിയുടെ ജംഗമ വസ്തുക്കളും, 1643.59 കോടിയുടെ മറ്റു വസ്തുക്കളും ഉണ്ട്. ആദ്യ ഭാര്യക്ക് 98.96 കോടിയുടെ ജംഗമവസ്തുക്കളും, 1.30 കോടിയുടെ മറ്റു വസ്തുക്കളും ഉണ്ട്. രണ്ടാം ഭാര്യയ്ക്ക് 32.22 കോടിയുടെ വസ്തുവകകളും ഉണ്ട്.ബാക്കി എല്ലാം മക്കളുടെ പേരിലുമാണ്.67.24 കോടിയുടെ കടവും നിലവില്‍ ഉണ്ട്.16.87 കോടിയുടെ ആസ്തി അക്കൗണ്ടുകളില്‍ ഉണ്ട്.17.61 കോടി രൂപ ബോണ്ടുകളായും, ഭാര്യമാരുടെ പേരില്‍ 16 ലക്ഷവും, 20 ലക്ഷവും വീതം ബാങ്കിലുണ്ട്. മൂന്നു കോടി രൂപയുടെ വാഹനങ്ങളും ഉണ്ട്. 3.85 കോടിയുടെ ആഭരണങ്ങളും മറ്റ് വസ്തുക്കളും ഉണ്ട്. 1.10 കോടിയുടെ വാച്ചും, 4.8 കിലോ സ്വര്‍ണ്ണവും കൃഷിസ്ഥലവും, കൃഷിസ്ഥലമല്ലാത്തവയും ഉണ്ട്.ഇതോടൊപ്പം അമിതാഭ് ബച്ചന്റെ റോള്‍സ്റോയിസ് ഫാന്റം കാര്‍ സ്വന്തമാക്കിയതിയിരുന്നു. എന്നാല്‍ അതിന്റെ കൈമാറ്റരേഖകള്‍ കൃത്യമല്ലാത്തതിനാല്‍ പിടിക്കപ്പെട്ടിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നാലോളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ നിലവില്‍ ഉണ്ട്. അതില്‍ മൂന്നും സ്ഥലവുമായി ബന്ധപ്പെട്ടതാണ്.2016ല്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയതിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്ത്രീയോട് മോശമായിപ്പെരുമാറി എന്നതായിരുന്നു കേസ്. ഇതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. ഏതുതരം വ്യക്തികളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി നിയോഗിക്കുന്നത് എന്ന് ബിജെപി ചോദിച്ചു. 20 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. 25 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന് നടക്കും. 14ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: