തൃശൂര്‍: ഡിവൈഎഫ്ഐയ്ക്ക് പിന്നാലെ ഹലാല്‍ ഫുഡ്ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍്ഗ്രസും. യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഫെസ്റ്റ് സംഘടിപ്പിച്ചത്. എറിയാട് വെച്ച് നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ബീഫ് വിളമ്പി ഉദ്ഘാടനം ചെയ്തു.
സംഘപരിവാറിനെ കുറ്റപ്പെടുത്തി ഫെസ്റ്റ് നടത്തിയതോടെ മുസ്ലീം മതമൗലിക വാദികള്‍ക്കൊപ്പമാണ് സംഘടനയെന്ന സന്ദേശമാണ് യൂത്ത് കോണ്‍്ഗ്രസ് നല്കാന് ശ്രമിച്ചത്. ഫുഡ്സ്ട്രീറ്റ് എന്ന പേരില്‍ ഡിവൈഎഫ്ഐ നടത്തിയ പരിപാടി വളരെ അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന് ഹരീഷ് പേരടിയും രംഗത്തുവന്നിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പിയവര്‍ മലപ്പുറത്ത് പന്നി വിളമ്പിയോയെന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകള്‍: ”ഡിവൈഎഫ്ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: