കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി)യുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എയ്റോ സ്പേസ് എന്‍ജിനീയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകളിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം. പ്രായപരിധി 13.12.2021 ല്‍ 35 വയസ്സ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. എന്‍ജിനീയറിങ്/ടെക്നോളജിയില്‍ 65 ശതമാനം മാര്‍ക്കില്‍(7.00 സിജിപിഎയില്‍) കുറയാതെ മാസ്റ്റേഴ്സ് (എംഇ/എംടെക്)ഡിഗ്രി ഉണ്ടാകണം. ഗേറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തവരെയാണ് എന്‍ജിനീയറിങ് ഗവേഷണ പഠനത്തിന് പരിഗണിക്കപ്പെടുക. എന്നാല്‍ പ്രമുഖ വിദേശ വാഴ്സിറ്റികളില്‍നിന്നും എംഎസ് എന്‍ജിനീയറിങ് 8/10 സിജിപിഎയില്‍ കുറയാതെ വിജയിച്ചവര്‍ക്ക് ഗേറ്റ് സ്കോര്‍ നിര്‍ബന്ധമില്ല.
ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പഠനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ 65% മാര്‍ക്കില്‍/ 7.00 സിജിപിഎയില്‍ കുറയാതെ എംഎസ്സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യുജിസി- സിഎസ്ഐആര്‍- നെറ്റ്/ ജെആര്‍എഫ്/ ലക്ചര്‍ഷിപ്പ്/ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ എന്‍ബിഎച്ച്എം/ ജെസ്റ്റ്/ ഗേറ്റ് യോഗ്യതയുള്ളവരാകണം.
ഹ്യുമാനിറ്റീസ്/ മാനേജ്മെന്റ്/ സോഷ്യല്‍ സയന്‍സസ് വിഷയങ്ങളില്‍ 65% മാര്‍ക്കില്‍ 17.00 സിജിപിഎയില്‍ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും യുജിസി നെറ്റ്/ ജെആര്‍എഫ്/ ഫെലോഷിപ്പ് യോഗ്യതയുള്ളവര്‍ക്കും ഗവേഷണ പഠനത്തിന് അപേക്ഷിക്കാം.
ഒബിസി/ ഇഡബ്ല്യുഎസ്/ എസ്സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം http://Admission.iist.ac.in ല്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 700 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടി/പിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 350 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 13 വരെ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഡിസംബര്‍ 22 ന് നടത്തുന്ന ഓണ്‍ലൈന്‍ സ്ക്രീനിങ് ടെസ്റ്റ്, ജനുവരി 4,5 തീയതികളില്‍ നടത്തുന്ന ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 14ന് സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പിഎച്ച്ഡി പ്രോഗ്രാം ജനുവരി 17ന് ആരംഭിക്കും. സെമസ്റ്റര്‍ ഫിസ് 7450 രൂപയാണ്. റിസര്‍ച്ച് സ്കോളേഴ്സിന് പ്രതിമാസം 31000 രൂപ ഫെലോഷിപ്പായി ലഭിക്കും. രണ്ടുവര്‍ഷത്തിന് ശേഷം പ്രതിമാസം 35000 രൂപ വീതം ഫെലോഷിപ്പ് ലഭ്യമാക്കും. ഫെലോഷിപ്പിന്റെ 16 ശതമാനം വീട്ട് വാടകയിനത്തിലും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: