ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരുന്നതിനെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലേയ്ക്ക് നേതാക്കള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യത്തില്‍ തൃണമൂലിനൊപ്പമുള്ള സഹകരണം പുനപരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
തൃണമൂല്‍ നീക്കം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. മത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോണ്‍ഗ്രസിനെ ദുര്ബലപ്പെടുത്തുന്നതാണോയെന്നും വേണുഗോപാല്‍ ചോദിച്ചു.
മുന്‍മേഘാലയ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മയും മറ്റ് 11 എംഎല്‍മാരും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആകെ 17 എംഎല്‍എമാര്‍ മാത്രമാണ് മേഘാലയില്‍ കോണ്‍്ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരാണ് മറുകണ്ടം ചാടിയത്.
ക്രിതി ആസാദ്, അശോക് തന്‍വാര്‍ എന്നീ നേതാക്കളും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: