പാരീസ്: ഫ്രഞ്ച് ഫുട്ബോളിനെ പിടിച്ചുകുലുക്കിയ സെക്സ് ടേപ്പ് വിവാദത്തില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ കുറ്റക്കാരനാണെന്ന് കോടതി. ഒരു വര്‍ഷത്തെ തടവും 75000 യൂറോയുമാണ് (ഏകദേശം 62.5 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. സസ്പെന്‍ഡഡ് തടവു ശിക്ഷയായതിനാല്‍ ബെന്‍സേമയ്ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക്് ജയിലില്‍ കിടക്കേണ്ടതില്ല. പ്രൊബേഷന്‍ കാലത്ത് കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ ഉള്‍പ്പെട്ട മറ്റു നാലുപേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഫുട്ബോള്‍ താരം മാത്യു വെല്‍ബ്യുനയെ ബ്ലാക്മെയില്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്സ് ടേപ്പിന് പിന്നില്‍ ബെന്‍സേമയ്ക്കും പങ്ക് ഉണ്ടായിരുന്നെന്നാണ് വിവാദം. 2015 ലാണ് കേസിനാസ്പദമായ സംഭവം. ബെന്‍സേമയും വെല്‍ബ്യൂനയും അന്ന് ഫ്രഞ്ച്് ടീമില്‍ അംഗങ്ങളായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് വെല്‍ബ്യുനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് താരത്തെ ചിലര്‍ ഭീഷണിപ്പെടുത്തി.
ഇവര്‍ക്ക് പണം നല്‍കണമെന്ന്് ബെന്‍സേമ നിര്‍ബന്ധിച്ചെന്നാണ് കേസ്്. മറ്റ് നാലുപേര്‍ ചേര്‍ന്ന്് വെല്ബ്യുനയില് നിന്ന്് പണം തട്ടാന്‍ ആസൂത്രണം ചെയ്ത പദ്ധതിയില്‍ ബെന്‍സേമയും ഭാഗമായിരുന്നെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന്് തുടക്കം മുതലേ ബെന്‍സേമ വ്യക്തമാക്കിയിരുന്നു. കോടതി വിധിക്കെതിരെ ബെന്‍സേമ അപ്പീല്‍ പോകുമെന്ന്് അദ്ദേഹത്തിന്റെ വക്കീല്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: