ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമതെത്തി. ഈ സ്ഥാനം അലങ്കരിച്ചിരുന്ന റിലയന്‍സ് ഉടമ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അദാനി ഒന്നാമതെത്തിയത്.
2020 ഏപ്രിലിന് ശേഷം അദാനിയുടെ ആസ്തിയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ചില്‍ അദാനിയുടെ ആസ്തി 491 കോടി യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ അദാനിയുടെ അറ്റ ആസ്തിയില്‍ 1808 ശതമാനം വളര്‍ച്ചയുണ്ടായി. ഇപ്പോഴത് 8389 കോടി യുഎസ് ഡോളറില്‍ എത്തിനില്‍ക്കുകയാണ്.
മുകേഷ് അംബാനിയുടെ അറ്റ ആസ്തിയില്‍ 250 ശമതാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇത് 5470 കോടിയായി യുഎസ് ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: