മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വരും വര്‍ഷങ്ങളില്‍ മുകളിലോട്ട് കുതിക്കുമെന്ന് രാജ്യാന്തര നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9.8 ശതമാനമായി ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം അത് 8.5 ശതമാനമായിരിക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു.
കോവിഡ് മഹാമാരി പിടിച്ചുലച്ച 2021 സാമ്പത്തിക വര്‍ഷം ജിഡിപി 7.3 ശതമാനമായി ചുരുങ്ങിയിരൂുന്നു. ‘ഉപഭോഗം വര്‍ധിക്കുന്നതാണ് 2022ല്‍ വളര്‍ച്ചയെ സഹായിക്കുക. വൈറസ് സാഹചര്യം മാറുകയും വാക്‌സിനേഷനില്‍ കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്തതോടെ സാമ്പത്തികമേഖല മുഴുവനായി തുറക്കും.’ ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍ മൂലധനം ചെലവഴിക്കുന്നത് തുടരുമെന്നും സ്വകാര്യമേഖലയില്‍ നിന്നുള്ള പുതിയ നിക്ഷേപത്തില്‍ കുതിപ്പുണ്ടാവുമെന്നും ഗൃഹനിര്‍മ്മാണമേഖലയില്‍ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം പണപ്പെരുപ്പം 2021ലെ 5.2 ശതമാനത്തിൽ നിന്ന് 2022ൽ 5.8 ശതമാനമായി ഉയരുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: