ചിതറ: സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ ചിതറ പഞ്ചായത്തിലെ സത്യമംഗലം വാര്‍ഡില്‍ ഡിസംബര്‍ 7ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. പട്ടികജാതി വനിതാ സംവരണ മണ്ഡലമായ സത്യമംഗത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ രത്നമണിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള മത്സരത്തില്‍ രത്നമണി 173 വോട്ടിന് സിപിഎമ്മിലെ റീനയെ പരാജയപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശം ഇരു മുന്നണികള്‍ക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയിലെ ഗോപിക പ്രജീഷും, കോണ്‍ഗ്രസിലെ എസ്.ആശയും, സിപിഎമ്മിലെ സിന്ധുകല പ്രശാന്തും തമ്മില്‍ ശക്തമായ തൃകോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന കണ്‍വന്‍ഷനുകളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മുന്നണികള്‍ അണിനിരത്തിയത്. വരും ദിവസങ്ങളില്‍ മൂന്നു മുന്നണികളുടേയും കൂടുതല്‍ നേതാക്കള്‍ പ്രചരണത്തിനെത്തുന്നതോടെ പോരാട്ടം ഉച്ചസ്ഥായിയിലേക്കെത്തും. പ്രദേശത്ത് ഏറെ ജനപിന്തുണയുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഗോപിക പ്രജീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് മികച്ച ആത്മവിശ്വാസമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: