കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 505/2021 മുതല്‍ 548/2021 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. തസ്തിക, ഒഴിവുകള്‍, ശമ്പള നിരക്ക്, യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ വിശദവിരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം നവംബര്‍ 15 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ വെബ്‌സൈറ്റായ www.keralapsc.gov.in നോട്ടിഫിക്കേഷന്‍ ലിങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 22 നകം സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.
ജനറല്‍ റിക്രൂട്ട്‌മെന്റ്
ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്: കേരള സ്റ്റേറ്റ് സൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിലവില്‍ 30 ഒഴിവുകളുണ്ട്. ശമ്പള നിരക്ക് 20,000-45800 രൂപ. യോഗ്യത-50 ശതമാനം മാര്‍ക്കില്‍ കുറയാതെ സെക്കന്റ് ക്ലാസ് ബാച്ചിലേഴ്‌സ് ഡിഗ്രി (കെമിസ്ട്രി/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/മൈക്രോബയോളജി/ബയോടെക്‌നോളജി). കെമിസ്ട്രി അല്ലെങ്കില്‍ മൈക്രോബയോളജി സബ്‌സിഡിയറിയായി ലൈഫ് സയന്‍സ് ബിരുദമെടുത്തവരെയും പരിഗണിക്കും. പ്രായപരിധി 18-36 വയസ്സ്. 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ രണ്ട് ഒഴിവുകളുണ്ട്. ശമ്പള നിരക്ക് 27900-63700 രൂപ. യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത ഡിപ്ലോമ. പ്രായപരിധി 18-36 വയസ്സ്.
ടെലിഫോണ്‍ ഓപ്പറേറ്റര്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നാല് ഒഴിവുകള്‍. ശമ്പളനിരക്ക് 23700-52600 രൂപ. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പിബിഎക്‌സ് സിസ്റ്റം കൈകാര്യം ചെയ്ത് 6 മാസത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. പ്രായപരിധി 18-36 വയസ്സ്. 4% ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
പ്ലാന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍): കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഒരൊഴിവ്. ശമ്പളനിരക്ക് 22800-48000 രൂപ. യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ്സ്.
വര്‍ക്‌സ് മാനേജര്‍: കോ- ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഒരൊഴിവ്. ശമ്പളനിരക്ക് 22800-48000 രൂപ. യോഗ്യത-മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും 5 വര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സും. പ്രായപരിധി 18-40 വയസ്സ്.
സ്റ്റെനോഗ്രാഫര്‍: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഒരൊഴിവുണ്ട്. ശമ്പള നിരക്ക് 6080-9830 രൂപ. യോഗ്യത-ബിരുദവും ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയറും ഷോര്‍ട്ട് ഹാന്റ് ഇംഗ്ലീഷ് ലോവറും. ഓഫീസ് ഓട്ടോമേഷന്‍/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുണ്ടാകണം. മലയാളം ടൈപ്പ് റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ് ലോവര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-36 വയസ്സ്.
അഗ്രികള്‍ച്ചറല്‍ ഓഫീസര്‍: കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡില്‍ രണ്ടൊഴിവുകള്‍. ശമ്പള നിരക്ക് 55200-115300 രൂപ. യോഗ്യത-അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടി കള്‍ച്ചര്‍ ബാച്ചിലേഴ്‌സ് ഡിഗ്രി. പ്രായപരിധി 20-36 വയസ്സ്.
റിസര്‍ച്ച് ഓഫീസര്‍: ആര്‍ക്കിയോളജി വകുപ്പില്‍ ഒരൊഴിവ്. ശമ്പളനിരക്ക്- 51400-110300 രൂപ. യോഗ്യത-പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം (മലയാളം/ഫോക്‌ലോര്‍/തത്തുല്യം). ഡോക്ടറേറ്റ് ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25-36 വയസ്സ്.
ഡ്രാഫ്റ്റ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ്-1 (സിവില്‍): ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഒരൊഴിവുണ്ട്. ശമ്പള നിരക്ക് 37400-79000 രൂപ. യോഗ്യത-സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 18-36 വയസ്സ്.
സെര്‍ജന്റ്: മ്യൂസിയം ആന്‍ഡ് സൂസ് വകുപ്പില്‍ ഒരൊഴിവ്. ശമ്പള നിരക്ക് 31100-66800 രൂപ. യോഗ്യത-കരസേനയില്‍ സുബേദാര്‍ റാങ്കില്‍ കുറയാതെ വിരമിച്ച ഓഫീസര്‍ അല്ലെങ്കില്‍ എസ്എസ്എല്‍സി പാസായി ആറ് മാസത്തെ പോലീസ്/മിലിട്ടറി ട്രെയിനിങ് ലഭിച്ചവരാകണം. ഫിസിക്കല്‍/മെഡിക്കല്‍ ഫിറ്റ്‌നസുണ്ടാകണം. പ്രായപരിധി 18-36 വയസ്സ്.
പിഡി ടീച്ചര്‍: ജയില്‍ വകുപ്പില്‍ ഒരൊഴിവ്-ശമ്പള നിരക്ക് 31100-66800 രൂപ. യോഗ്യത-എസ്എസ് എല്‍സി, ടിടിസി പരീക്ഷകള്‍ പാസായിരിക്കണം. പുരുഷന്മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രായപരിധി 18-39 വയസ്സ്.
ജനറല്‍ മാനേജര്‍ (പ്രൊജക്ട്): കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഒരൊഴിവ്. ശമ്പള നിരക്ക് 27800-56700 രൂപ. യോഗ്യത-ബിടെക് & എംബിഎ, 12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-45 വയസ്സ്.
അസിസ്റ്റന്റ് ഗ്രേഡ്-2: കേരള സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് ഒരൊഴിവ്. ശമ്പള നിരക്ക് 22200-48000 രൂപ. യോഗ്യത-ബോര്‍ഡിലെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റഡ്, വാച്ചര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബിരുദമുള്ള അപേക്ഷിക്കാം. പ്രായപരിധി 18-50 വയസ്സ്.
സംസ്ഥാന തല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ അസി.പ്രൊഫസര്‍ (എസ്ടി), വെറ്ററിനറി സര്‍ജന്‍ (എസ്ടി), ജില്ലാതലത്തില്‍ സ്റ്റാഫ് നഴ്‌സ് (എസ്‌സി/എസ്ടി), മെക്കാനിക് (എസ്ടി) തസ്തികകളിലേക്കും എന്‍സിഎ വിഭാഗത്തില്‍ (സംസ്ഥാനതലം) അഗ്രികള്‍ച്ചര്‍ ഓഫീസര്‍ (എസ്‌സിസിസി), ഹയര്‍ സെക്കന്ററി ടീച്ചര്‍ (എസ്ടി), ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ഇടിബി), റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ (ഒബിസി), സിഎസ്ആര്‍ ടെക്‌നീഷ്യന്‍/സ്റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ (ഈഴവ/എസ്‌സി/ മുസ്ലിം/എല്‍സി/എഐ/ഒബിസി), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (ഹിന്ദു നാടാര്‍), സെക്യൂരിറ്റി ഗാര്‍ഡ് (മുസ്ലിം/ധീവര/എസ്‌സി), അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍ (ഇടിബി/എസ്‌സി/എല്‍സി/എഐ), സെക്യൂരിറ്റി ഗാര്‍ഡ്/വാച്ചര്‍ (എസ്ടി): എന്‍സിഎ ജില്ലാതലം-പാര്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ അറബിക് (തിരുവനന്തപുരം എസ്‌സി/മലപ്പുറം എസ്‌സിസിസി/ധീവര/എസ്ടി/ഹിന്ദു നാടാര്‍) എല്‍പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം. എറണാകുളം ഹിന്ദു നാടാര്‍, ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ അറബിക് (എല്‍പിഎസ്)-എറണാകുളം വിശ്വകര്‍മ, ഡ്രൈവര്‍ എക്‌സൈസ്-തിരുവനന്തപുരം(ഈടിപി), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)-തൃശൂര്‍ കാസര്‍ഗോഡ് (എസ്‌സി)തസ്തികകളിലേക്കും ഇതോടൊപ്പം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിഞ്ജാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: