കണ്ണൂര്‍: കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചു. സര്‍ക്കാറിന്റെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാനാ#സിലറിന് തുടര്‍നിയമനം നല്‍കുന്നത്.
നാളെമുതല്‍ നാല് വര്‍ഷത്തേക്കാണ് ഗോപിനാഥ് രവീന്ദ്രന് നിയമനം നല്‍കിയിരിക്കുന്നത്. പുതിയ വിസി നിയമനത്തിനായി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയും റദ്ദാക്കിയിരുന്നു. ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പ്രഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രന് 2017 നവംബറിലാണ് കണ്ണൂര്‍ വിസിയായി ചുമതലയേറ്റത്. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സിലും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തിലും ഗവര്‍ണ്ണര്‍ ഇടപെട്ടു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറര്‍ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടി. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ വിസിയോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
നിയമനത്തിന് അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസര്‍ എന്ന നിലയില്‍ എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ല്‍ അസി പ്രൊഫസറായ പ്രിയ മൂന്ന് വര്‍ഷം പിഎച്ച്ഡി ചെയ്യാന്‍ അവധിയില്‍ പോയിരുന്നു. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡന്റെ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവര്‍ഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സേവ് യൂണിവേഴ്സിറ്റിയുടെ ആവശ്യം.
27 വര്‍ഷം അധ്യാപന രംഗത്ത് തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സകറിയയെ പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പ്രിയയ്ക്ക് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: