തിരുവനന്തപുരം: തുപ്പല് വിഷയത്തെ സാമൂഹ്യ വിഷയത്തില്‍ നിന്നും രാഷ്ട്രീയ വിഷയമാക്കാന്‍ ഡിവൈഎഫ്ഐ. 24 ന് (ബുധനാഴ്ച) ജില്ലാ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് മാതൃകയില്‍ ഫുഡ്സ്ട്രീറ്റ് നടത്താനാണ് സംഘടനയുടെ തീരുമാനം.
എന്നാല്‍ ഭക്ഷണം വിളമ്പിക്കൊണ്ടുള്ള സമരത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തിരിക്കുകയാണ് യുക്തിവാദികള്‍. വിളമ്പുന്ന ഭക്ഷണത്തില്‍ പന്നിയിറച്ചി കാണില്ലേയെന്നാണ് ഇവരുടെ ചോദ്യം. പ്രമുഖ യുക്തിവാദ പേജായ ദ എത്തിസ്റ്റ് ഡിവൈഎഫ്ഐയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ചിക്കന്‍,മട്ടണ്‍,ബീഫ്, പോര്‍ക്ക്, ഫിഷ്,തുടങ്ങിയവ എല്ലാം കാണില്ലേയെന്ന് ചോദ്യം ആരാഞ്ഞിരിക്കുകയാണ്.
ഭക്ഷണത്തില്‍ തുപ്പുന്നത് അനാചാരമാണെന്ന് പ്രതികരിച്ച് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി രംഗത്തുവന്നു. ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്നത് പ്രവാചകന്റെ കല്പ്പനയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന് അനാചാരമാണ് ചെയ്തതെന്ന് ഇമാം പ്രതികരിച്ചു.
വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് ചിലര്‍. നമ്മുടെ മതസൗഹാര്‍ദ്ദത്തെയും കച്ചവടമേഖലയെയും തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: