കൊല്‍ക്കത്ത: ബംഗാളിലെ ഇ- റിക്ഷാഡ്രൈവര്‍ നല്കുന്ന വാഗ്ദാനം താന്‍ ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് സൗജന്യ യാത്ര എന്നതാണ്. സങ്കലന്‍ സര്‍ക്കാര്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ അറിവ് പകരുന്ന യാത്രയെക്കുറിച്ച് വിവരിച്ചത്. ബംഗാളില്‍ ഇ-റിക്ഷയില്‍ കയറിയ സങ്കലന്‍ സര്‍ക്കാറിനോട് ഡ്രൈവര്‍ ഇക്കാര്യം അറിയിക്കുകായിരുന്നുയ ഹൗറ ജില്ലയിലെ ലിലുവയിലെ യാത്രയിലാണ് സംഭവം. എന്തോ കബളിപ്പിക്കല്‍ പരിപാട് ആണെന്നാണ് കര്‍ക്കാര്‍ ആദ്യം കരുതിയത്.
ആരാണ് നമ്മുടെ ദേശീയഗാനം എഴുതിയത് എന്ന വളരെ ലളിതമായ ചോദ്യത്തോടെയാണ് ഡ്രൈവര്‍ ക്വിസ് ആരംഭിച്ചത്. പക്ഷേ, ചോദ്യങ്ങള്‍ ക്രമേണ കൂടുതല്‍ ബുദ്ധിമുട്ടാകാന്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയെ കുറിച്ച് പോലും ചോദിച്ചിരുന്നു, അതിന് ഡോ.ബി സി റോയിയെന്ന മറുപടി സര്‍ക്കാര്‍ നല്കി. എന്നാല്‍ പറഞ്ഞ ഉത്തരം തെറ്റാണെന്ന് െ്രെഡവര്‍ പറഞ്ഞപ്പോള്‍ ആശ്ചര്യപ്പെട്ടെന്നും സര്‍ക്കാര്‍ കുറിച്ചു.
ശ്രീദേവിയുടെ ജനനത്തീയതി മുതല്‍ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു വരെ, വിവിധ വിഷയങ്ങള്‍ യാത്രയ്ക്കിടെ ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാരും െ്രെഡവറോട് ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാത്തിനും അദ്ദേഹം ശരി ഉത്തരം നല്‍കിയതായും ഫേസ്ബുക്കില്‍ സര്‍ക്കാര്‍ എഴുതി.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറാം ക്ലാസിലെ സ്കൂളില്‍ പോകുന്നത് നിര്‍ത്തിയെന്നും, എല്ലാ ദിവസവും രാത്രി 2 മണി വരെ പുസ്തകങ്ങള്‍ വായിക്കുമെന്നും, താന്‍ ലിലുവാ ബുക്ക് ഫെയര്‍ ഫൗണ്ടേഷനിലും അംഗമാണെന്ന് ഡ്രൈവര്‍ സര്‍ക്കാരിനോട് പറഞ്ഞതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: