കൊച്ചി : ആലുവയില്‍ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പീഡനത്താല്‍ ആത്മഹത്യ ചെയ്ത യുവതിയുടെ കുറിപ്പില്‍ പരാമര്‍ശമുള്ള സിഐ ഉത്ര വധക്കേസില്‍ ആരോപണ വിധേയനായ ആള്. മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പിലാണ് സിഐ സുധീറിനെതിരെ ആരോപണം ഉയര്‍ന്നത്. ഇയാള്‍ ഇതിന് മുമ്പും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണം നേരിട്ടിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ഉത്ര കേസ് ആദ്യം അന്വേഷിച്ച സുധീര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തി. ആരോപണം ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ആലുവയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചല്‍ സി ഐ യായിരുന്നു സുധീര്‍. അന്നത്തെ കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ.
മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. വനിതാ കമ്മിഷന് മൊഫിയയുടെ വീട് സന്ദര്‍ശിക്കും. മൊഫിയയോട് നീതിരഹിതമായ സമീപനം പോലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് വനിതാ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
മൊഫിയ പീഡനത്തെ സംബന്ധിച്ച് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. പോലീസിന് നേരത്തെ നല്കിയ പരാതിയുടെ പകര്‍പ്പ് വനിതാ കമ്മിഷന് ലഭിച്ചിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നത്.
ഒരു മാസം മുമ്പാണ് മൊഫിയ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയശേഷം ഇവര്‍ മുറി അടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സിഐ മോശമായി പെരുമാറിയെന്നും പരാതി അവഹേളിച്ചുവെന്നും മൊഫിയയുടെ പിതാവ് ആരോപിക്കുന്നു. സി ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: