തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഹലാല്‍ വല്‍ക്കരണത്തെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍. ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമാണ്, ഇത്തരം ചര്‍ച്ചകളിലൂടെ മതപരമായി വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഹലാലിനെ എതിര്‍ക്കുന്ന നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ലന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: