ന്യൂദല്‍ഹി: ഇസ്രായേലില്‍ നിന്ന് നിരീക്ഷണ ഡ്രോണുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. സായുധ ഡ്രോണുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയാണ്. ഇന്ത്യന്‍ നാവികസേന യുഎസില്‍ നിന്ന് 30 എംക്യു9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുമെന്ന് ഉറപ്പാക്കിയിപുന്നു. ഇതിനായി യുഎസ് ലെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്സിലിനയും സമീപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇസ്രായേലില്‍ നിന്ന് കൂടുതല്‍ ഹെറോണ്‍ ടിപി ഡ്രോണ്‍ വാങ്ങുന്നതും ഇന്ത്യയുടെ പരിഗണനയിലുള്ളത്. യുഎസിലും ഇസ്രായേലില്‍ നിന്നുള്ള പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങളാണ് ഹെറോണ്‍ ടിപിയും പ്രിഡേറ്ററും.
ഡ്രോണിന്റെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ചര്‍ച്ച ഡിജിപി സമ്മേളനത്തിനിടെ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതുവരെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും. അയല്‍രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭാവി വെല്ലുവിളികളെ നേരിടാനും ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. നൂതന ആശയവിനിമയവും ഡാറ്റാ ലിങ്കുകളും ഉപയോഗിച്ച് ഇസ്രയേലില്‍ നിന്നുള്ള ഹെറോണുകളെ ഇന്ത്യ നവീകരിക്കുന്നുണ്ട്. ഹെറോണ്‍ ടിപിക്ക് പ്രെഡേറ്ററിന്റെ അതേ ആയുധ പേലോഡ് വഹിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ യുഎസ് ക്രാഫ്റ്റിനെ അപേക്ഷിച്ച് വലിയ റഡാര്‍ ക്രോസ്സെക്ടര് പ്രെഡേറ്ററിനുണ്ട്.
നിരീക്ഷണ ഡ്രോണുകളുടെയും, സായുധ ഡ്രോണുകളുടെയും വലിയ തോതിലുള്ള വിതരണമാണ് ലക്ഷ്യം. ലഡാക്കിലെ ഡെംചോക്ക് എല്‍എസിക്ക് കുറുകെയുള്ള എയര്‍ബേസില്‍ ചൈനയുടെ സായുധ ഡ്രോണ്‍ നിലയുറപ്പിച്ചിരുന്നു. ഇത് അതിര്‍ത്തിയിലുള്ള പ്രാദേശിക സുരക്ഷക്ക് വലിയ തിരിച്ചടിയായി. സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനും, സംയുക്ത വികസനത്തിനോ സാധ്യതയുള്ള ഇതേ ഡ്രോണുകള്‍ ചൈന പാക്കിസ്ഥാനും കൈമാറുന്നുണ്ട്. ചൈനയില്‍ നിന്നുള്ള സൈനിക വെല്ലുവിളിയെക്കുറിച്ചും, ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളും ഡിജിപി സമ്മേളനത്തിനിടെ നടന്നിരുന്നു. ഒറ്റ രാത്രികൊണ്ട് ചൈന അതിര്‍ത്തിയില്‍ സ്ഥാപിച്ച സൈനിക പോസ്റ്റുകളില്‍ റോഡ് മാര്‍ഗവും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയും ബന്ധിപ്പിച്ച് നിര്ദ്ദശങ്ങള് കൈമാറിയിരുന്നു. അപ്പോള്‍ അതിര്‍ത്തി സുരക്ഷ നിയന്ത്രിക്കാനും ശക്തമാക്കാനും ഇന്ത്യ സാങ്കേതികവിദ്യകളുള്ള ഡ്രോണുകളും ഉപയോഗിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: