പയ്യന്നൂര്‍: അയര്‍ലണ്ടില്‍ നടന്ന ഏഷ്യന്‍ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡല്‍ നേടിയ നാലില്‍ മൂവരും പയ്യന്നൂര്‍ സ്വദേശികള്‍. ഒരേ തൈക്വാണ്ടോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരുമെന്നതും ശ്രദ്ധേയം. അയര്‍ലന്റില്‍ നടന്ന ഏഷ്യന്‍ തൈക്വാണ്ടോ തുല്‍സ് വെര്‍ച്വല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് പയ്യന്നൂരിലെ താരങ്ങള്‍ രാജ്യത്തിന് അഭിമാനമായത്.
പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലെ എ.എസ്.ഐ. കെ. സത്യന്റേയും മിനിയുടേയും മകളായ അനന്യ, മാവിച്ചേരിയിലെ പി.വി. ദിനേശന്റെയും ജിഷയുടേയും മകളായ പാര്‍വ്വതി, സുരേഷ് പാറന്തട്ടയുടേയും സീന സുരേഷിന്റേയും മകളായ രേവതി സുരേഷ് എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയ മിടുക്കികള്‍. മൂവരും പയ്യന്നൂര്‍ റാങ് ദി വൂ മാസ്റ്റേഴ്സ് തൈക്വാണ്ടോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്. പതിനാറ് രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി തൊണ്ണൂറ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുമാണിവര്‍ മിന്നും നേട്ടം കരസ്ഥമാക്കിയത്.
തൈക്വാണ്ടോ അദ്ധ്യാപികയും, പയ്യന്നൂര്‍ മഹാദേവ ഗ്രാമം സ്വദേശിയുമായ രമ്യ ബാലന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. വളരെ ചിട്ടയോടേയും, ഏകാഗ്രതയോടുമുള്ള പരിശീലനത്തിലൂടെയാണ് ഇവര്‍ ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിമുകള്‍ പോലുള്ള മത്സരവേദികളില്‍ തൈക്വാണ്ടോയിലും, മറ്റ് ആയോധന കലകളിലും മെഡലുകള്‍ വാരിക്കൂട്ടുന്ന രാജ്യങ്ങളിലുള്ളവരുമായി മത്സരിച്ചാണിവര്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: