ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ എസ്ഐയെ കൊന്ന കേസില്‍ പതിനേഴും പത്തും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയില്‍. ഇവരില്‍ നിന്നും വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ആടിനെ മോഷ്ടിക്കുന്നത് തടഞ്ഞതാണ് പോലീസ് ഉധദ്യോഗസ്ഥനെ വധിക്കാന്‍ കാരണം.
പ്രദേശത്ത് കാലി മോഷണം പതിവാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിനാല്‍ രാത്രി വൈകിയും പെട്രോളിംഗ് ഏര്‍പ്പെടുത്തി. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എസ്ഐ സ്വാമിനാഥന്റെ മുന്നില്‍ മോഷ്ടാക്കളായ അഞ്ചംഗം സംഘം എത്തിപ്പെടുകയായിരുന്നു. വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നാലെ പിന്തുടര്ന്ന് രണ്ടുപേരെ പിടികൂടിയതിന് പിന്നാലെ സംഘത്തിലെ ബാക്കിയുള്ളവര്‍ എത്തി എസ്ഐയെ ആക്രമിക്കുകയായിരുന്നു.
പുതുക്കോട്ട തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം നടന്നത്. തലയ്ക്ക് അടിയേറ്റ് വീണ ഭൂമിനാഥനെ മണിക്കൂറുകള്‍ക്ക് ശേഷം അതു വഴി വന്ന നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: