മുംബൈ; മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ വര്‍ഗ്ഗീയകലാപത്തില്‍ കുറ്റം ചെയ്യാത്ത സാധാരണ ഹിന്ദുക്കളെ ശിവസേനസര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി വേട്ടയാടുകയാണെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.
അമരാവതിയില്‍ വിവിധ കേസുകളില്‍ പ്രതികളായ നിരപരാധികളെ ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദര്‍ശിച്ചു. അദ്ദേഹം അവരുമായി സംവദിച്ചു. ബിജെപി നേതാവ് ചന്ദ്രശേഖര്‍ ഭവാന്‍കുലെയും ഫഡ്‌നാവിസിനെ അനുഗമിച്ചു. പൊലീസ് വേട്ടയാടലിന്റെ കഥകള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഈയിടെ നടന്ന അക്രമത്തില്‍ നഷ്ടങ്ങളും വേദനയും അനുഭവിച്ചവരാണിവര്‍. ‘ ഫഡ്‌നാവിസ് ട്വിറ്ററില്‍ കുറിച്ചു.
കലാപം നടന്ന മസന്‍ഗഞ്ജ്, ഹനുമാന്‍ നഗര്‍, ഖോലാപുരി ഗേറ്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു. യാതൊരു അക്രമത്തിലും ഉള്‍പ്പെടാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിപ്പബ്ലിക് ടിവി നടത്തിയ രഹസ്യ അന്വേഷണത്തില്‍ അക്രമങ്ങളുണ്ടാക്കാന്‍ മനപൂര്‍വ്വം 36 വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ശ്രമിച്ചതായി കണ്ടെത്തി. ത്രിപുര അക്രമത്തിലെ ദൃശ്യങ്ങള്‍ ഇത്തരം അക്കൗണ്ടുകള്‍ മനപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഐപി വിലാസം നോക്കി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസ്സിനെ ഇളക്കിവിടുന്ന വെറുപ്പുകലര്‍ന്ന മതസന്ദേശങ്ങളും ഈ സമൂഹമാധ്യമഅക്കൗണ്ടുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ നിറം കൈക്കൊണ്ടത്.
അമരാവതിയില്‍ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ ആയിരക്കണക്കിന് മുസ്ലിങ്ങളാണ് റാസ അക്കാദമിയുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് കല്ലേറും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: