കോഴിക്കോട്: തുപ്പല്, ഹലാല്‍ വിവാദങ്ങള്‍ അവജ്ഞയോടെ തള്ളണമെന്ന് മുസ്ലീം മതപണ്ഡിതന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ്. ഇത്തരം വിഷയങ്ങളെ അവജ്ഞയോടെ തള്ളണമെന്നും തങ്ങള്‍ പറഞ്ഞു.
ഖുര്‍ആനിലെ പല പരാമര്‍ശങ്ങളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഹലാലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചിരുന്നു. കേരളത്തില്‍ ഹലാല്‍ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്ക്കളങ്കമല്ല. ഇതിന് പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: