ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശൃംഖല ലോകത്തിലെ മുന്‍നിര വിപണിയായി മാറാന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലാണ് ഇലക്ട്രിക് വാഹന വിപണി നില്‍ക്കുന്നത്. 2030ാടെ 200 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയില്‍ എത്തുമെന്ന് പ്രതീക്ഷ. രാജ്യത്തിന്റെ വൈദ്യുത ഊര്‍ജം ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.
2026ഓടെ ഇന്ത്യന്‍ ഇവി വിപണി 36 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ എത്തുമെന്ന് ഇന്ത്യ എനര്‍ജി സ്റ്റോറേജ് അലയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ഇവി ബാറ്ററി വിപണയും 36 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാകുന്നു.
ഇന്ത്യയിലുള്ള ഇവി നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുത്ത്, വാഹന വിപണി വളര്‍ത്തിയെടുക്കാനാണ് മൊബിലിറ്റി ലാന്‍ഡ്സ്കേപ്പ് വര്‍ഷങ്ങളായി വികസിപ്പിച്ച് കൊണ്ടിരിക്കുന്നുത്. ലൈറ്റ് വെഹിക്കിള്‍ വ്യവസായത്തിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം ആകാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് എനര്‍ജി വെഞ്ച്വേഴ്സിന്റെ സിഇഒ മുസ്തഫ വാജിദ് പറഞ്ഞു. ഇന്ത്യയുടെ വിതരണ ശൃംഖല ശരിയാക്കുന്നതിനൊപ്പം പരമ്പാരഗത ഊര്‍ജ്ജം ശക്തിപ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്തിന്റെ വൈദ്യുത ഊര്‍ജ ശേഷി 100 ജിഗാവാട്ടില്‍ നിന്നും 400 ജിഗാവാട്ടായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ഇടുന്നുതായും സൂചനയുണ്ട്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഡിസൈന്‍ അവതരിപ്പിക്കാന്‍ ശരാശരി 6 മടങ്ങ് കൂടുതല്‍ സമയമെടുക്കുന്നെന്നും ആതര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മെഹ്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: