ന്യൂദല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് ഈ ആഴ്ച തന്നെ അംഗീകാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് ഈ ആഴ്ച തന്നെ മന്ത്രിസഭ അംഗീകാരം നല്‍കും. ഇതിനായി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ തയ്യാറാക്കി വരികയാണ്.
ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചേക്കും. അതിനുശേഷം പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് നിയമം റദ്ദാക്കാനാണ് തീരുമാനം. കഴിഞ്ഞ ഗുരുനാനാക് ജയന്തി ദിവസമാണ് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ അവര്‍ക്കത് മനസിലാക്കാനായില്ല. അതിനാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടൊപ്പം സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: