ബാലി: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി.
ടോപ്പ് സീഡായ ജാപ്പനീസ് താരം അകനെ യാമാഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തിയത്. മുപ്പത്തിരണ്ട് മിനിറ്റ് നീണ്ട മത്സരത്തില്‍ 13-21, 9-21 എന്ന സ്കോറിനാണ് സിന്ധു കീഴടങ്ങിയത്. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ സിന്ധു ലീഡ് നേടിയെങ്കിലും പൊരുതിക്കളിച്ച യാമാഗൂച്ചി ഗെയിമും വിജയവും സ്വന്തമാക്കി.
മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെ മൂന്നാം സീഡായ ഡെന്മാര്ക്കിന്റെ ആന്ദ്രെ ആന്റണ്‍സന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. നാല്‍പ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തില്‍ 14-21, 9-21 എന്ന സ്കോറിനാണ് ശ്രീകാന്ത് കീഴടങ്ങിയത്. അന്റണ്സന് ഫൈനലില്‍ കെന്റോ മൊമോറ്റയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: