തിരുവനന്തപുരം: സിപിഎമ്മിന്റെ ഇരുമ്പുമറ പൊളിച്ച അനുപമയുടെ സമരം ഒടുവില്‍ വിജയത്തിലേക്ക്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി.
കഴിഞ്ഞ ദിവസം അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ കേരളത്തില്‍ നിന്നും പോയ പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുവാങ്ങിയത്. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് കുഞ്ഞിനെ തിരികെ വാങ്ങിയത്. കേരളത്തില്‍ നിന്നുള്ള ശിശുക്ഷേമസമിതി ഓഫീസില്‍ നിന്നുള്ള നാലുപേര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തി. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തി.
കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ കുഞ്ഞിന്റെ ഉത്തരവാദിത്വം ശിശുക്ഷേമ സമിതിക്കായിരിക്കും. കുഞ്ഞിനെ അടുത്ത ദിവസം കേരളത്തിലെത്തിക്കും. കുഞ്ഞിനെ തിരികെ വാങ്ങാനുള്ള അനുപമയുടെ സമരത്തെ പൊളിക്കാന്‍ സിപിഎം പല രീതിയില്‍ ശ്രമിച്ചിരുന്നു. പല രീതിയില്‍ അനുപമയുടെ അച്ഛനെ പിന്തുണയ്ക്കാനും പാര്‍ട്ടി ശ്രമിച്ചു. എന്നാല്‍ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന പിടിവാശിയില്‍ അനുപമ ഉറച്ച് നിന്നു.
കേരളത്തിലെത്തിക്കഴിഞ്ഞാല്‍ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ പരിശോധന നടത്തും. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അനുപമയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമസമിതി ഉത്തരവ് പുറത്തിറക്കിയിരുന്നു. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും തിരികെയെത്തിക്കണമെന്ന ശിശുക്ഷേമസമിതിയുടെ ഉത്തരവ് പ്രകാരമാണ് ദത്തെടുത്ത ആന്ധ്ര ദന്വതികളില് നിന്നും കുഞ്ഞിനെ തിരികെ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: