ന്യൂദല്‍ഹി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തന്റെ മൂത്ത സഹോദരന് എന്ന് അഭിസംബോധന ചെയ്ത് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു വീണ്ടും വിവാദത്തില്‍. കര്‍താര്‍പൂര്‍ പദ്ധതിയുടെ സിഇഒയുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം പറഞ്ഞത്. കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിക്കാന്‍ കര്താര്പൂരിലെത്തിയതായിരുന്നു സിദ്ദു. പാകിസ്ഥാന് പ്രധാനമന്ത്രിയോട് തനിക്ക് ഒരുപാട് സ്നേഹമുണ്ടെന്നും നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
മുതിര്‍ന്ന സൈനികനായ അമരീന്ദര്‍ സിങ്ങിനെക്കാള്‍ പാകിസ്ഥാനെ സ്നേഹിക്കുന്ന സിദ്ധു എന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കശ്മീരിലെ തീവ്രവാദികളെയും അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പാകിസ്ഥാന് സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് സിദ്ദുവിന്റെ പരാമര്‍ശം.
മുന്‍പ് പാകിസ്ഥാന് മുന്‍ ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിദ്ദുവിന് പാകിസ്ഥാനില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് അമരീന്ദര്‍ സിംഗ് അന്ന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അനുഗമിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് (പിപിസി) തലവന്‍ സിദ്ദു ശനിയാഴ്ച രാവിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് സുരീന്ദര്‍ ദല്ല ഉള്‍പ്പെടെ 14 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തോടൊപ്പമാണ് പിപിസി അധ്യക്ഷന്‍ കര്‍താര്‍പൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: