ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഫോര്‍മുലയുടെ ഭാഗമായി രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന് പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിച്ചിരുന്നുയ. ഇതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ രാജിവെച്ചത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കല്‍ ആരോഗ്യ മന്ത്രി ഡോ.രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന് അറിയിച്ചു.
രാജിവെച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി ചുമതലകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. ദൊസ്താര നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സച്ചിന് സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയില്‍ കലാപം ശക്തമാകുമെന്ന് വ്യക്തമായതോടെയാണ് സച്ചിന്റെ നിര്‍ദേശം അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: